01:57pm 20 October 2026
NEWS
ഷെയിം ഓണ്‍ യു നരേന്ദ്രമോദി; പ്രധാമന്ത്രിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
07/02/2025  07:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഷെയിം ഓണ്‍ യു നരേന്ദ്രമോദി; പ്രധാമന്ത്രിക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്

കൊച്ചി: വിലങ്ങുവച്ച് ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തിയ സംഭവം കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര പരാജയമാണ് വെളിപ്പെട്ടതെന്ന് യുഡിഎഫ് എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍. അമേരിക്കയുടെ മനുഷ്യത്വ രഹിത നിലപാടില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. 

നരേന്ദ്രമോദി ഷെയിം ഓണ്‍ യു എന്നെഴുതിയ പ്ലക്കാര്‍ഡുകളേണ്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. വിശ്വ ഗുരുവെന്നവകാശപ്പെടുന്ന മോദിയുടെ നിശബ്ദത രാജ്യത്തിന് അപമാനമാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. വിലങ്ങണിയിച്ച് പൗരരെ എത്തിച്ച കാഴ്ച ഇന്ത്യയ്ക്ക് അപമാനമായെന്നും അദ്ദേഹം പറഞ്ഞു.നേതാക്കളായ ടോണി ചമ്മിണി,  തമ്പി സുബ്രഹ്മണ്യം,  ജിന്റോ ജോൺ, ബാബു പുത്തനങ്ങാടി, സേവിയർ തയങ്കരി, എൻ ആർ ശ്രീകുമാർ, പി ഡി മാർട്ടിൻ,  എം ജെ ടോമി, പി വി സജീവൻ, ഇക്ബാൽ വലിയവീട്ടിൽ, ടിറ്റോ ആൻറണി,  വിജു ചൂളക്കൻ,  സനൽ നെടിയതറ, റാഷിദ് ഉള്ളമ്പള്ളി, ആർ ഹരി, മധു പുറക്കാട്, പി എ മുജീബ്,  ആന്റണി പൈനുംതറ, ജോഷി പള്ളൻ, വി കെ ശശികുമാർ, വി കെ മിനിമോൾ, മനു ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img